ആദിയുടെ മഞ്ഞുമലയിലെ ചിത്രങ്ങൾ വൈറല്‍ | filmibeat Malayalam

2018-01-27 392

Pranav Mohanlals' Himalayan trip, pics getting viral.

മലയാള സിനിമ ഒന്നടങ്കം സംസാരിക്കുന്നത് ആദിയെക്കുറിച്ചാണ്. നായകനായി അഭിനയിച്ച ആദ്യ സിനിമ കേരളക്കര തകര്‍ത്താടുമ്പോള്‍ ഇതൊന്നും കാണാനും കേള്‍ക്കാനും നായകന്‍ സ്ഥലത്തില്ല. നേരത്തെ അറിയിച്ചത് പോലെ തന്നെ ഹിമലായന്‍ യാത്രയിലാണ് പ്രണവ്. ആദിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയപ്പോള്‍ത്തന്നെ ഇക്കാര്യത്തെക്കുറിച്ച് പ്രണവ് വ്യക്തമാക്കിയിരുന്നു.സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികള്‍ക്കൊന്നും താനുണ്ടാവില്ലെന്ന് പ്രണവ് വ്യക്തമാക്കിയിരുന്നതായി ജിത്തു ജോസഫും അറിയിച്ചിരുന്നു. ആദിയെ കേരളക്കരയും സിനിമാലോകവും ഏറ്റെടുത്തിരിക്കുകയാണ്. പ്രണവിന്റെ ഹിമാലയന്‍ യാത്രയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് യാത്രകളോട് അതീവ താല്‍പര്യമുള്ള വ്യക്തിയാണ് പ്രണവ്. ആദിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം ഹിമാലയത്തിലേക്ക് പോകുകയാണെന്ന് ഈ താരപുത്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു നേരത്തെ അറിയിച്ചത് പ്രകാരം തന്നെ പ്രണവ് ഹിമാലയന്‍ യാത്രയിലാണ്. ആദിയെ ക്കുറിച്ച് വാചാലനാവാനും അഭിമുഖങ്ങള്‍ നല്‍കാനുമൊന്നും താല്‍പര്യമില്ലെന്ന് പ്രണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.പ്രണവിന്റെ ഹിമാലയന്‍ യാത്രയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഞ്ഞുമലകള്‍ക്കിടയിലൂടെ നടന്നുനീങ്ങുന്ന സഞ്ചാരിയെ നോക്കൂ.